Popular Post

Archive for April 2013

Maya interface

By : Unknown


മെനു ബാര്‍ 

ഇവിടെ സാധാരണ മെനു ബാറില്‍ കാണുന്ന  file,edit,modify,create,display,and window എന്നി ഒപ്ഷനുകളും കൂടാതെ ..സ്റ്റാറ്റസ് ലൈനില്‍ ഉള്ള മെനു മാറ്റുന്നതിന് അനുസരിച്ച് കൂടുതല്‍ മെനു  ഓപ്ഷനുകള്‍ മാറി മാറി വരുകയും ചെയ്യും

സ്റ്റാറ്റസ് ലൈന്‍ 


ഗ്രൂപ്പുകളായി തിരിച്ചാണ് സ്റ്റാറ്റസ് ലൈനില്‍ ഐക്കണ്‍ ഉള്ളത്..ആദ്യ ഓപ്ഷന്‍ മെനു സെലെകറ്റര്‍ ആണ് വിവിധ തരാം മെനു സെറ്റ് അവിടെ കാണാം  ഇവിടെയാണ് നമ്മള്‍ എന്ത് ചെയ്യുന്നു എന്ന് കാണിക്കേണ്ടത് ..അതായതു മോഡല്‍ ചെയ്യുകയാണെങ്കില്‍ സെറ്റില്‍ പോളിഗന്‍ ,അനിമേറ്റ് ചെയ്യുകയാണെങ്കില്‍ അനിമേഷനും ,റെണ്ടര്‍ ചെയ്യാന്‍  റെണ്ടര്‍,ടെക്ച്ചര്‍ ചെയ്യാന്‍ സര്‍ഫസ് ,പാര്‍ട്ടിക്കിള്‍( ഉണ്ടാക്കാന്‍ ഡൈനാമിക്സ് etc ..ഇത് മാറ്റുന്നതിന് അനുസരിച്ച് മെനുബാറില്‍ മുന്‍പ് പറഞ്ഞതുപോലെ ആ മോഡിലേക്ക് മാറി ഓപ്ഷന്‍സ് ആ രീതിയില്‍ ക്രെമികരിക്കുകയാണ് ചെയ്യുന്നത്

 .രണ്ടാമത്തെ ഗ്രൂപ്പില്‍ ഉള്ള . ഐക്കണ്‍ create,open,and save എന്നിവയാണ് .
.അടുത്ത ഗ്രൂപ്പിലെ ബട്ടന്‍സ് എങ്ങനെ പല രീതിയില്‍ ഒബ്ജെക്റ്റിനെ സെലക്ട്‌ ചെയ്യാം എന്നിനുള്ള ബട്ടന്‍ ആണ് അത് വഴിയെ പഠിക്കാം
അടുത്ത ഗ്രൂപ്പ്‌ ഒബ്ജെക്ടിന്റെ  സ്നാപ് മോഡ് കണ്ട്രോള്‍ ആണ് ..അതും വഴിയെ പറഞ്ഞു തരും
..അടുത്ത ഗ്രൂപ്പ്‌ റെണ്ടര്‍ സെറ്റിംഗ്സ്
..അടുത്ത ഗ്രൂപ്പ്‌ ഒരു പ്രിത്യേക അകലത്തിലേക്ക് മെറ്റിരിയലിനെ അഥവാ ഒബ്ജെക്റ്റിന്റെ മാറ്റാന്‍ എന്നതിനുല്ലതാണ്
അവസാന ഗ്രൂപ്പിലെ മൂന്നു icon attribute editor,channel box and layer editor എന്നി സെറ്റിംഗ് ടേബിള്‍ ഹൈഡ് ചെയ്യാനും കാണാനും ഉള്ള ബട്ടന്‍ ആണ്

-(തുടരും)

-------------------------------------------------------thanks---------------------------------------------

Autodesk maya :MEET THE Experts

By : Unknown


മായ ....അറിയുംതോറും അകലം കൂടുന്ന മഹാസോഫ്റ്റ്‌വെയര്‍ ..അലഞ്ഞിട്ടുണ്ട്.പ്ലഗ് ഇന്‍ തേടി ..വിന്‍ഡോസില്‍... ... ..പെയിന്‍റെ മുന്നില്‍ കളറടിച്ചു നടന്നവന് ഒരു വെളിപടുണ്ടാവുന്നു ..ഓടോടെസ്കിലേക്ക് വച്ചുപിടിക്കാന്‍ എന്തിനാ മായാ സര്‍ട്ടിഫികറ്റ് വാങ്ങാന്‍ ...ഓടോടെസ്ക് ...മായ മോഡലിംഗിനെ പറ്റി അറിയാന്‍ ചെന്നു പെട്ടത് ഒരു പഴയ മായ ആര്‍ടിസ്റ്റിന്‍റെ മടയില്‍ ...ഉസ്താദ്‌ ജോബി മാത്യു ..മൂപ്പര് നല്ല വര്‍ക്കാ ...എന്താ സംഭവം നല്ല A class സിസ്റ്റം ..ആവശ്യമാറിയിച്ചു ...ടെക്ച്ചര്‍ വരയ്ക്കാന്‍ പറഞ്ഞു ..ആറ്റം പ്രോസസറിന്‍റെ വൈറസുള്ള സിസ്റ്റത്തില്‍ എന്താ ഉള്ളത് ഒന്നുമില്ല ഫോട്ടോഷോപ്പിന്റെ ആദ്യക്ഷരങ്ങള്‍ പഠിപിച്ച യുടൂബിനെ മനസ്സില്‍ വിചാരിച്ച് .ലോ പോളിയില്‍ .ഒരു സാധനം അങ്ങിട് അലക്കി രെണ്ടര്‍ മുഴുമിക്കാന്‍ വിട്ടില്ല ഇങ്ങനങ്ങിട് ചേര്‍ത്തങ്ങു പിടിച്ചു ..ഉസ്താദ്‌ ഫുള്‍ രെണ്ടര്‍.. ../.=!!!!!!     ..പിന്നെ സിസ്റ്റത്തില്‍ യു വിയും നെറ്റില്‍ ടുരിടോരിയലുമായി    കാലമൊരുപാട് ഒടുവില്‍ ഗുരുവിന്‍റെ സിസ്റ്റത്തില്‍ ഒരുപിടി  പ്ലഗ്ഗിനും ഇന്‍സ്റ്റോള്‍  യാത്ര തുടര്‍ന്നു ..ഇന്നും തീരത്താ റെണ്ടര്‍....     " സബുരോങ്കി മോഡലോ ജോ റെണ്ടറോ നഹി ഖതം ജാത്തിഹെ ......ശംഭോ മഹാദേവാ .......


ലക്ഷക്കണക്കിന് ആളുകളുടെ  ആവശ്യപ്രകാരം ആണ്  ഈ പോസ്റ്റ്‌ പബ്ലിഷ് ചെയ്യുന്നത് .....
എങ്ങനെ ???? എങ്ങനെ ????
അല്ല പതിനായിരക്കണക്കിന് ...
മനസിലായില്ല
ആയിരക്കണക്കിന് എന്നാ ഉദ്ദേശിച്ചേ ...
എന്തോന്ന് ..എന്തോന്ന്
സത്യമായിട്ടും മുന്ന് നാല് ആളുകള്‍ പറഞ്ഞിരിന്നു ..ഇനി കുറയ്ക്കാന്‍ പറ്റില്ല
അപ്പൊ വിഷയത്തിലേക്ക് കടക്കാമല്ലോ ?

ഞാന്‍ മായയില്‍ എനിക്കറിയാവുന്ന കാര്യങ്ങള്‍ കാട്ടികൂട്ടുമ്പോള്‍.. അവര്‍ക്കും മായ പഠിക്കണം എന്ന ആവശ്യമായി നടക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് ..അവര്‍ക്ക് പഠിക്കാന്‍ വേണ്ടി ബേസിക് കാര്യങ്ങള്‍ പറഞ്ഞുതരാന്‍ ഈ ഈ ബ്ലോഗ്‌ ഉപയോഗിക്കുന്നു (അവസാനം എനിക്ക്  കുരിശാവുമോ) ....നിങ്ങളുടെ സഹകരണം കൂടി ഉണ്ടങ്കില്‍ മാത്രമേ എനിക്ക് ഇത് മുന്നോട്ട് പോവു ..അതുകൊണ്ട് എല്ലാവരും സഹകരിക്കുക ..മായ പഠിക്കാന്‍ താല്‍പര്യം ഉള്ളവര്‍ക്ക്  ഈ ബ്ലോഗിന്‍റെ ലിങ്ക് കൊടുക്കുകാ ...മായ ടുരിടോരിയല്‍ കിട്ടുന്ന ആദ്യ മലയാളം ബ്ലോഗ്‌ ആവട്ടെ ഇത് ....നിങ്ങളുടെ എല്ലാ അനുഗ്രഹവും ഉണ്ടാവണം ... 

മായ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ :ഇവിടെ ക്ലിക്കുക

മായ എന്ന മായസോഫ്റ്റ്‌വെയര്‍

By : Unknown

എന്താണ് മായ ..ഈ ബ്ലോഗില്‍ വന്ന കമന്റിന് ഉള്ള മറുപടി ആണീ പോസ്റ്റ്‌ ...ഇത് ഒരു 3D computer graphics software ആണ് ...ഒരു വസ്തുവിനെ അതിന്‍റെ ആറു വശങ്ങളിലൂടെ കാണാന്‍ കഴിയും(നാലു വശങ്ങള്‍ താഴെയും മുകളിലും )  ...ഒരു ചിത്രകാരന്‍ ഒരു ചിത്രം വരയ്ക്കുന്നത് പോലെയല്ല ..മായയില്‍ ചെയുന്നത് ...നമ്മള്‍ ഒരു വസ്തു മായയില്‍ കടഞ്ഞെടുക്കുകയാണ് ചെയ്യുന്നത് ..ഇന്ന് സിനിമകളില്‍ കാണുന്ന പല കാര്യങ്ങളും മായയില്‍ പിറവിയെടുത്ത സൃഷ്ടികള്‍ ആണ് . മായ സിനിമകളിലും ഗെയിമുകളിലും മറ്റും ഉപയോഗിക്കുന്നു ,,,മായാ എന്ന വാക്ക് ഇന്ത്യയില്‍ നിന്നാണ് രൂപപെട്ടത്‌ ..സംസ്കൃത വാക്കായ 'മായ'യുടെ അര്‍ഥം illusion  എന്നാണ് ...ആ പേര് ഈ സോഫ്റ്റ്‌വെയറിന് നന്നായി യോജിക്കും  അടുത്തു പത്തുവര്‍ഷതിനടയ്ക്കാന് ഇംഗ്ലീഷ് സിനിമകളില്‍ കൂടുതലായി ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വരുന്നത് ..ഓസ്കാര്‍ അവാര്‍ഡുകള്‍ വാരികൂട്ടിയ ലൈഫ് ഓഫ് പൈ ,അവതാര്‍ എന്നി സിനിമകളില്‍ മായയുടെ സാന്നിധ്യം നമുക്ക് മനസിലാക്കാം ..ലൈഫ് ഓഫ് പൈയിടെ കടുവ ..അവതാരിലെ നാവീസ് അതിലെ സ്പേസ് ഷിപ്പുകള്‍ റോബോട്ടുകള്‍ ഇതല്ലാം ..മായയില്‍ ഉണ്ടാക്കിയെടുത്തു എന്ന് വിശ്വസിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടാവും ..യഥാര്‍ഥം എന്ന് തോന്നുന്ന മായാലോകം സൃഷ്ടിക്കാന്‍ മായക്ക് കഴിക്കും 
ലൈഫ് ഓഫ് പൈയിലെ ചില രഹസ്യങ്ങള്‍ കാണുമ്പോള്‍ നിങ്ങള്ക്ക് മായയുടെ പവര്‍ കാണാന്‍ കഴിയും 






ഇനി ലൈഫ് ഓഫ് പൈയ്യിലെ രഹസ്യങ്ങള്‍ കാണിക്കുന്ന  വീഡിയോ ദൃശ്യങ്ങള്‍ കൂടി കാണു 
രണ്ടു മിനിട്ട് സമയം മാത്രമുള്ള ഈ  വീഡിയോ അത് നിങ്ങള്ക്ക് കൂടുതല്‍ മനസിലാക്കിതരും






അവസാനം മലയാളത്തില്‍ നമ്മുടെ പ്രേംനസീറും ജയനും യഥാര്‍ത്ഥം എന്ന് തോന്നിക്കും വിധം പുനര്‍ജനിക്കാന്‍ വരെ സാധ്യത ഉണ്ട് 


കുറിപ്പ് :ഞാന്‍ വലിയ എഴുത്തുകാരനൊന്നുമല്ല പക്ഷെ ഞാന്‍ എഴുതിയത് നിങ്ങള്ക്ക് മനസിലായി എന്ന് കരുതുന്നു 





- Copyright © കുട്ടിക്കളി - കുട്ടിക്കളി - Powered by Blogger - Designed by rahul pillai -