Popular Post

Archive for June 2013

how to create text in Maya.

By : Unknown

Maya tutorials -മൂന്നാം  ഭാഗം

ടെക്സ്റ്റ്‌ മായയില്‍ ഉണ്ടാക്കുവാന്‍  മെനുവില്‍  create>text... ടെക്സ്റ്റ്‌നു നേരെയുള്ള ചെറിയ ബോക്സില്‍ ക്ലിക്ക് ചെയ്യുക 

അപ്പോള്‍ തുറന്നു വരുന്ന ബോസ്കില്‍ ആവശ്യമുള്ള ടെക്സ്റ്റ്‌ ഫോണ്ട് എന്നിവ കൊടുക്കുക ..പൊളി (പോളിഗണ്‍) സെലക്ട്‌ ചെയ്യുക)

                                                                                  create





എഴുതിയ ടെക്സ്റ്റ്‌ 3D ആക്കുവാന്‍ ആദ്യം select all the polygonal geometry and go to edit mesh>extrude. എന്നിട്ട് മൂവ് റ്റൂള്‍ (w) ഉപയോഗിച്ച് കുറച്ചു മുന്നിലേക്ക്‌ മാറ്റുക 




ഇതിന്‍റെ വീഡിയോ tutorial കാണുക (HD യില്‍ കാണാന്‍ സ്രെമിക്കുക)  











കുട്ടിക്കളി

By : Unknown
ബ്ലോഗേഴ്സ് ചരിത്രത്തില്‍ ആദ്യമായി ഒരു ബ്ലോഗിന്  വേണ്ടി ..ഒരു പ്രേമോഷണല്‍ വീഡിയോ.... കണ്ടു നോക്കു ..ഇതില്‍ ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ ക്ഷെമിക്കുക(HDയില്‍ കാണാന്‍ ശ്രെമിക്കുക)



Maya tutorials -രണ്ടാം ഭാഗം

By : Unknown
മായ ആദ്യഭാഗത്തിന് തന്ന സഹകരണത്തിന് നന്ദി

ഇനി അടുത്ത ഭാഗത്തിലേക്ക് കടക്കാം

* എങ്ങനെ പുതിയ ഒബ്ജെക്ടുകള്‍ ഉണ്ടാക്കാം
*പല തരത്തില്‍ ഉള്ള വ്യു
*ഒബ്ജെച്ടിന്റെ പലതരത്തില്‍ ഉള്ള വ്യു

എങ്ങനെ പുതിയ ഒബ്ജെക്ടുകള്‍ ഉണ്ടാക്കാം 

Sphere,cube,cylinder,cone,plane,pyramid,pipe etcഎന്നിവയാണ് ബേസിക് മായ മോഡലുകള്‍ ..ഇത് ഉപയോഗിച്ചാണ് ..എല്ലാം ഉണ്ടാക്കുന്നത് ....ഇനി ഇത് എങ്ങനെ വരയ്ക്കാം എന്ന് നോക്കാം ...അതിനായി
Create --> Polygon Primitives --> Choose a primitive എടുക്കുക അവിടെ എല്ലാ ബേസിക് മോഡലും ഉണ്ട്  

അല്ലെങ്കില്‍ തൊട്ടു താഴെ കാണുന്ന ഷെല്‍ഫില്‍ നോക്കിയാല്‍ മതിയാവും 

നമ്മള്‍ Choose a primitive എന്ന ഓപ്ഷന്‍ എടുത്തു കഴിയുമ്പോള്‍ Sphere,cube,cylinder എന്നതിനെയൊക്കെ വലതു വശത്ത് ഒരു ചെറിയ ചതുരം കാണുനില്ലേ 

അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അതിന്‍റെ പ്രോപേര്‍ടീസ് ഓപ്ഷന്‍ കാണാം 


അവിടെയാണ് നമ്മള്‍ വരയ്ക്കാന്‍ പോവുന്ന ഒബ്ജെക്റ്റിന്റെ  റേഡിയസ് ,ആക്സിസ് ഇതൊക്കെ കാണുന്നത് 


ഒരു ഒബ്ജെച്റ്റ് എങ്ങനെ വരയ്ക്കാം 


ഇതാണ് മായയുടെ എഡിറ്റിംഗ് ടേബിള്‍ ..ഇത് ഉപയോഗിച് ..നമ്മള്‍ വരയ്കുന്ന മോഡലിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള വ്യൂ ഒരുമിച്ചു കിട്ടും ..ആദ്യം കാണുന്ന വിന്‍ഡോ ടോപ്‌( -മുകളില്‍ നിന്നുള്ള വ്യു കാണാന്‍ ,അടുത്തത് perspective വ്യു ഈ വിന്‍ഡോ വഴി യേത് ആംഗിള്‍ തിരിച്ചു കാണാനും പറ്റും ...താഴെ ഇടതു വശത്ത് കാണുന്നത് ഫ്രന്റ്‌  വ്യൂ മുന്നില്‍ നിന്നു മാത്രമുള്ള വ്യു  അടുത്തത് സൈഡില്‍ നിന്നുള്ള വ്യു ....ഒരു  വ്യു മാത്രം കാണുവാന്‍ ..യേത് വ്യു ആണോ അതില്‍ ക്ലിക്ക് ചെയ്തിട്ട് സ്പേസില്‍ ക്ലിക്ക് ക ചെയ്താല്‍ മതിയാവും ..വീണ്ടും നാല് വ്യു കാണണം എങ്കില്‍ സ്പേസ് ഒന്നുകൂടി അമര്‍ത്തുക  

ഒരു cube വരയ്ക്കാന്‍ Create --> Polygon Primitives --> Choose a primitive--> cube അല്ലെങ്കില്‍ ഷെല്‍ഫില്‍ നിന്നു cube സെലക്ട്‌ ചെയ്യുകയോ ആവാം ..എന്നിട്ട് നമ്മള്‍ മുന്‍പേ പറഞ്ഞ വ്യൂവില്‍ ഏതെങ്കിലും വിന്‍ഡോയില്‍ ഗ്രിഡില്‍ ഡ്രാഗ് ചെയ്തു മൗസ് മുകളിലേക്ക് ഉയര്‍ത്തുക അപ്പോള്‍ ഒരു cube വന്നിട്ടുണ്ടാവും 


ഒബ്ജെച്ടിന്റെ പലതരത്തില്‍ ഉള്ള വ്യു 

അത് കാണുവാന്‍ 
  • 4 = Wireframe View
  • 5 = Shaded View
  • 6 = Texture View
  • 7 = Lighting View    
Wireframe View

Texture View


വരച്ച ഒബ്ജെച്ടിന്റെ മൂവ്മെന്റ് 

  • Q = Selection Tool
  • W = Move Tool
  • E = Rotation Tool
  • R = Scale Tool
UNDO
  • CTRL+Z = Undo



...........തുടരും 






stop motion animation

By : Unknown
അനിമേഷന്‍ രംഗത്തെ മറ്റൊരു വിഭാഗം ആണ് സ്റ്റോപ്പ്‌ അനിമേഷന്‍...
എന്താണ് ചലന ചിത്രത്തിന്‍റെ (സിനിമയുടെ) ആധാരം എന്നത് മുതല്‍ തുടങ്ങാം ..തുടര്‍ച്ചയായി എടുക്കുന്ന ചിത്രങ്ങള്‍ കൂട്ടി ചേര്‍ത്ത് സെക്കന്റില്‍ ഇരുപത്തിനാല് തവണ (normal frame rate) തുടര്‍ച്ചായി കാണിക്കുംബോഴാണല്ലോ സിനിമ എന്ന അനുഭൂതി നമുക്ക് ഉണ്ടാവുന്നത് ...സ്റ്റോപ്പ്‌ മോഷന്‍ ചിത്രങ്ങളുടെ നിര്‍മ്മാണത്തിനും ഇത് തന്നെയാണ് ആധാരം .ഫ്ലിപ്പ് ബുക്കിന്റെ പ്രവര്‍ത്തനവും ഇത് തന്നെ ...ഇവിടെ ഒരു കഥാപാത്രത്തെ ..മെഴുകു,തടി എന്തുമാവാം ..ഉപയോഗിച്ച് ഉണ്ടാക്കിയെടുക്കുന്നു ...അതിനെ ഓരോ ഫ്രൈമിലും ചലിപ്പിച്ചു ചിത്രങ്ങള്‍ എടുക്കുന്നു ..അതായതു ഒരു കഥാപാത്രത്തിന്‍റെ കൈ മുകളില്‍ ഇന്ന് താഴേക്ക്‌ ഇടാന്‍ കൈ  ഒരു ഫ്രൈം മാത്രം തഴേക്ക്‌  വച്ചിട്ടിട്ട് ഫോട്ടോ എടുക്കുന്നു ..പിന്നീട് അടുത്ത ഫ്രൈമില്‍ കുറച്ചുകൂടി താഴേക്ക്‌ വയ്ക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്നു ...അങ്ങനെ തുടച്ചയായി കൈ താഴെ എത്തുന്നത്‌ വരെ ഈ പ്രോസെസ്സ് തുടരും ..പിന്നീട് ഈ ഫോട്ടോകള്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഒരുമിച്ചു ചേര്‍ത്ത് വയ്ക്കുകയാണ് ചെയ്യുന്നത്..പണ്ട് ഇത് കൈകള്‍കൊണ്ട് ചെയ്തിരുന്നു ... ഒരു അഞ്ചു മിനിട്ട് ദൈര്‍ക്യം ഉള്ള ഒരു സിനിമ പിടക്കണം എങ്കില്‍ മിനിമം  ഒരുലക്ഷം ഫോട്ടോകള്‍ എങ്കിലും വേണ്ടി വരും (രണ്ടുമണിക്കൂര്‍ സമയമുള്ള സിനിമകള്‍ ഇറങ്ങിയിട്ടുണ്ട് എന്നോര്‍ക്കണം ) ...കാലം പുരോഗമിച്ചു ...ഇന്ന് എടുക്കുന്ന ഫോട്ടോകളില്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് ഉപയോഗിക്കുവാനും തുടങ്ങി ..എടുക്കുന്ന ഒരു ഫോടോകളിലും ഫോട്ടോഷോപ്പ് ഉപയോഗിച്ച് ഭംഗിയക്കുവാനും മറ്റും പറ്റുന്നു ..ചെറിയ തെറ്റുകള്‍ അതുവഴി തിരുത്തുവാനും പറ്റുന്നു ....ഇനി നിങ്ങള്‍ക്കും കുറഞ്ഞ ചിലവില്‍ ഉണ്ടാക്കാം ..ഇത് വളരെ എളുപ്പമാണ് ....

.ഇത് എങ്ങനെ ഉണ്ടാക്കാം എന്നത് കണ്ടു നോക്കു


ചില സ്റ്റോപ്പ്‌ ആനിമേഷന്‍ ചിത്രങ്ങള്‍ ആണ് Coraline (2009),Fantastic Mr. Fox (2009),Paranorman(2012)

നമ്മള്‍ മലയാളികളും ഒരു സ്റ്റോപ്പ്‌ മോഷന്‍ ചിത്രങ്ങള്‍ ഉണ്ടാകിയിട്ടുണ്ട് കണ്ടു നോക്കു


ഇതിന്‍റെ 3D പ്രിന്റിങ്ങിനെ പറ്റി  അറിയുവാന്‍ കുട്ടികളിയുടെ 3d-printing പോസ്റ്റ്‌ കാണുക

ഈ പോസ്റ്റിനെ പറ്റിയുള്ള അഭിപ്രായം എഴുതാന്‍ മറക്കരുത് ..ദയവായി ക്ഷെമിക്കുക ഞാന്‍ ഒരു എഴുത്തുകാരന്‍ അല്ല 

- Copyright © കുട്ടിക്കളി - കുട്ടിക്കളി - Powered by Blogger - Designed by rahul pillai -