Popular Post

Archive for September 2013

3D Printing

By : Unknown
കുറച്ചുനാളുകള്‍ക്ക്  സ്റ്റോപ്പ്‌ മോഷന്‍ അനിമേഷനെ കുറിച്ച്  ഒരു പോസ്റ്റ്‌ ഇട്ടിരുന്നു അതില്‍ നിന്ന് ചിലര്‍ക്കുണ്ടായ സംശയങ്ങള്‍ പരിഹരിക്കാനാണ് ഈ പോസ്റ്റ്‌ ..കളിമണ്ണോ പ്ലാസ്റ്റിക്കോ തടിയിലോ മറ്റോ ഉണ്ടാക്കിയ കഥാപാത്രങ്ങളെ ഓരോ ഫ്രെമിലും ചലിപ്പിച്ചു ചിത്രങ്ങള്‍ എടുക്കുന്നതാണല്ലോ സ്റ്റോപ്പ്‌ മോഷന്‍ . ഇനി ആ കഥാപാത്രങ്ങളെ എങ്ങനെ ഉണ്ടാക്കുന്നു എന്നുകൂടി നോക്കാം .കൈകാലുകള്‍ക്ക് മാത്രം ചലനം ആണെങ്കില്‍ കൈകാലുകള്‍ മാത്രം ചലിപ്പിക്കാവുന്ന ഒരൊറ്റ മോഡല്‍ മതിയാവും ..പക്ഷെ മുഖത്തും മറ്റും ഭാവവിത്യാസം വേണമെങ്കിലോ ?. ഇന്ന് അതിനും മാര്‍ഗം ഉണ്ട് .3D_printing. കമ്പ്യൂട്ടറില്‍ ഉണ്ടാകിയ 3D മോഡലുകളെ നേരിട്ട് പ്ലാസ്റ്റിക് ബ്ലോക്ക് ആയി നിര്‍മ്മിക്കുന്ന രീതിയാണിത് cz12,mission impossible 4 എന്നീ സിനിമകളില്‍ ചില ചെറിയ സീനികളില്‍ ഇത് കാണിക്കുന്നുണ്ട്.ഇതുവഴി ഉണ്ടാക്കിയ സിനിമയാണ്  The Pirates! In an Adventure with Scientists കടല്‍ കൊള്ളകാരുടെ കഥപറയുന്ന ഈ സിനിമ ക്ലേ അനിമേഷന്‍ രംഗത്തെ പുലികളായ Aardman Animations ആണ് നിര്‍മ്മിച്ചിരിക്കുന്നത് .ചിത്രത്തിന് ആവശ്യമായ മോഡലുകള്‍ 3D printing വഴിയാണ് ഉണ്ടാക്കിയിരികുന്നത് .അത് എങ്ങനെ ഉണ്ടാക്കുന്നു എന്ന് നിങ്ങള്‍ കണ്ടുനോക്കു

ആദ്യം കഥാപാത്രത്തിന് ..വായുടെ ചലനം മാത്രം മാറ്റി സംസാരിപ്പികുന്നത് എങ്ങനെ എന്ന് നോക്കാം
ഇനി ഇത് എങ്ങനെ ഉണ്ടാക്കുന്നു എന്ന് നോക്കാം .ഇത് പ്രിന്‍റ് ചെയ്യുമ്പോള്‍ ഒരൊറ്റ കളറില്‍ ആയിരിക്കും ,പിന്നീട് മോഡലിനു കളര്‍ ചെയ്യുകയാണ് ചെയ്യുനത്
 

സ്റ്റോപ്പ്‌ മോഷനെ കുറിച്ച് കുട്ടികളിയുടെ ആദ്യ പോസ്റ്റ്‌
സ്റ്റോപ്പ്‌ മോഷന്‍ അനിമേഷന്‍ 

- Copyright © കുട്ടിക്കളി - കുട്ടിക്കളി - Powered by Blogger - Designed by rahul pillai -