Popular Post

Posted by : Unknown 3 June 2013

അനിമേഷന്‍ രംഗത്തെ മറ്റൊരു വിഭാഗം ആണ് സ്റ്റോപ്പ്‌ അനിമേഷന്‍...
എന്താണ് ചലന ചിത്രത്തിന്‍റെ (സിനിമയുടെ) ആധാരം എന്നത് മുതല്‍ തുടങ്ങാം ..തുടര്‍ച്ചയായി എടുക്കുന്ന ചിത്രങ്ങള്‍ കൂട്ടി ചേര്‍ത്ത് സെക്കന്റില്‍ ഇരുപത്തിനാല് തവണ (normal frame rate) തുടര്‍ച്ചായി കാണിക്കുംബോഴാണല്ലോ സിനിമ എന്ന അനുഭൂതി നമുക്ക് ഉണ്ടാവുന്നത് ...സ്റ്റോപ്പ്‌ മോഷന്‍ ചിത്രങ്ങളുടെ നിര്‍മ്മാണത്തിനും ഇത് തന്നെയാണ് ആധാരം .ഫ്ലിപ്പ് ബുക്കിന്റെ പ്രവര്‍ത്തനവും ഇത് തന്നെ ...ഇവിടെ ഒരു കഥാപാത്രത്തെ ..മെഴുകു,തടി എന്തുമാവാം ..ഉപയോഗിച്ച് ഉണ്ടാക്കിയെടുക്കുന്നു ...അതിനെ ഓരോ ഫ്രൈമിലും ചലിപ്പിച്ചു ചിത്രങ്ങള്‍ എടുക്കുന്നു ..അതായതു ഒരു കഥാപാത്രത്തിന്‍റെ കൈ മുകളില്‍ ഇന്ന് താഴേക്ക്‌ ഇടാന്‍ കൈ  ഒരു ഫ്രൈം മാത്രം തഴേക്ക്‌  വച്ചിട്ടിട്ട് ഫോട്ടോ എടുക്കുന്നു ..പിന്നീട് അടുത്ത ഫ്രൈമില്‍ കുറച്ചുകൂടി താഴേക്ക്‌ വയ്ക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്നു ...അങ്ങനെ തുടച്ചയായി കൈ താഴെ എത്തുന്നത്‌ വരെ ഈ പ്രോസെസ്സ് തുടരും ..പിന്നീട് ഈ ഫോട്ടോകള്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഒരുമിച്ചു ചേര്‍ത്ത് വയ്ക്കുകയാണ് ചെയ്യുന്നത്..പണ്ട് ഇത് കൈകള്‍കൊണ്ട് ചെയ്തിരുന്നു ... ഒരു അഞ്ചു മിനിട്ട് ദൈര്‍ക്യം ഉള്ള ഒരു സിനിമ പിടക്കണം എങ്കില്‍ മിനിമം  ഒരുലക്ഷം ഫോട്ടോകള്‍ എങ്കിലും വേണ്ടി വരും (രണ്ടുമണിക്കൂര്‍ സമയമുള്ള സിനിമകള്‍ ഇറങ്ങിയിട്ടുണ്ട് എന്നോര്‍ക്കണം ) ...കാലം പുരോഗമിച്ചു ...ഇന്ന് എടുക്കുന്ന ഫോട്ടോകളില്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് ഉപയോഗിക്കുവാനും തുടങ്ങി ..എടുക്കുന്ന ഒരു ഫോടോകളിലും ഫോട്ടോഷോപ്പ് ഉപയോഗിച്ച് ഭംഗിയക്കുവാനും മറ്റും പറ്റുന്നു ..ചെറിയ തെറ്റുകള്‍ അതുവഴി തിരുത്തുവാനും പറ്റുന്നു ....ഇനി നിങ്ങള്‍ക്കും കുറഞ്ഞ ചിലവില്‍ ഉണ്ടാക്കാം ..ഇത് വളരെ എളുപ്പമാണ് ....

.ഇത് എങ്ങനെ ഉണ്ടാക്കാം എന്നത് കണ്ടു നോക്കു


ചില സ്റ്റോപ്പ്‌ ആനിമേഷന്‍ ചിത്രങ്ങള്‍ ആണ് Coraline (2009),Fantastic Mr. Fox (2009),Paranorman(2012)

നമ്മള്‍ മലയാളികളും ഒരു സ്റ്റോപ്പ്‌ മോഷന്‍ ചിത്രങ്ങള്‍ ഉണ്ടാകിയിട്ടുണ്ട് കണ്ടു നോക്കു


ഇതിന്‍റെ 3D പ്രിന്റിങ്ങിനെ പറ്റി  അറിയുവാന്‍ കുട്ടികളിയുടെ 3d-printing പോസ്റ്റ്‌ കാണുക

ഈ പോസ്റ്റിനെ പറ്റിയുള്ള അഭിപ്രായം എഴുതാന്‍ മറക്കരുത് ..ദയവായി ക്ഷെമിക്കുക ഞാന്‍ ഒരു എഴുത്തുകാരന്‍ അല്ല 

{ 10 comments... read them below or Comment }

  1. രാഹുൽ കൊള്ളാം .......... പിന്നെ മായ ക്ലാസ്സ്‌ തുടരുന്നില്ലേ? വളരെ പ്രതീക്ഷയോടെ അത് കാത്തിരിക്കുന്നവർ ഉണ്ട്..

    ReplyDelete
    Replies
    1. അടുത്ത പോസ്റ്റ്‌ നാളെ ഉണ്ടാവും ..ഉറപ്പു

      Delete
  2. ഹൊ ഇതിനെ ഇതാണല്ലെ പറയുക, നന്ദി ഈ അറിവ് തന്നതിന്

    ReplyDelete
  3. നല്ല വിവരങ്ങൾ..ഇതൊക്കെ പങ്കുവെക്കാനും ഒരു മനസ്സ് വേണം..ആശംസകൾ..

    ReplyDelete
  4. നല്ല പോസ്റ്റ്‌ എനിക്കിഷ്ടായി http://cyberthulika.blogspot.in/

    ReplyDelete

- Copyright © കുട്ടിക്കളി - കുട്ടിക്കളി - Powered by Blogger - Designed by rahul pillai -